ചിപ്പി പീലിപ്പോസ്|
Last Modified ചൊവ്വ, 5 നവംബര്‍ 2019 (10:31 IST)
ബിഗിലിന്റെ വമ്പൻ വിജയത്തിനു ശേഷം വിജയ് നായകനാകുന്ന ദളപതി 64ന്റെ ഷൂട്ടിംഗ് ആരംഭിച്ച് കഴിഞ്ഞു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വിജയ്യുടെ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. സ്റ്റൈലൻ ലുക്ക് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
മാനഗരം, കൈതി എന്നീ ചിത്രങ്ങളിലൂടെ തമിഴകത്ത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ലോകേഷ് കനകരാജ്. നായകന്റെ താരമൂല്യം നോക്കി ചിത്രം എടുക്കുന്ന സംവിധായകരിൽ ലോകേഷ് ഉൾപ്പെടില്ല. തന്റെ കഥയ്ക്കും കഥാപാത്രത്തിനും അനുയോജ്യമായ ആളുകളെ തേടി പിടിച്ച് അഭിനയിപ്പിക്കുന്ന രീതിയാണ് ലോകേഷ് കനകരാജിനു.
അതിനാൽ തനെൻ വിജയ് സിനിമയുടെ സ്ഥിരം ഹൈലൈറ്റുകളായ ഗാനരംഗങ്ങളും ഒന്നിലധികം നായികമാരുമൊന്നും ഇല്ലാതെയാണ് ലോകേഷ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സ്ഥിരം കാണുന്ന ഒരു വിജയ് ചിത്രം ആവില്ല ഇത് എന്ന ഉറപ്പ് ലോകേഷ് തരുന്നുണ്ട്. ഒപ്പം, നായകനോ നായികയോ ഇല്ലാതെ എടുക്കുന്ന ഈ ചിത്രത്തിൽ ഒരു കൂട്ടം വില്ലന്മാരുടെ കഥയാണ് പറയുന്നതെന്നും സൂചനയുണ്ട്.
വിജയ്- ലോകേഷ് ചിത്രത്തില്‍ വിജയ് സേതുപതിയും ഉണ്ടെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മാളവിക മോഹനന്‍, ആന്റണി വര്‍ഗീസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.