ശ്രീനു എസ്|
Last Modified ബുധന്‍, 5 മെയ് 2021 (19:31 IST)
വ്യാജ വിവാഹ വാഗ്ദാനം നല്‍കി
ജര്‍മ്മന്‍ സ്വദേശിയായ യുവതിയില്‍ നിന്നും 70.5 ലക്ഷം രൂപ വഞ്ചിച്ച കേസില്‍ നടന്‍ ആര്യയുടെ മാനേജര്‍ മുഹമ്മദ് അര്‍മാന്റെ ജാമ്യാപേക്ഷ ചെന്നൈ സെഷന്‍സ് കോടതി തള്ളി. ജര്‍മ്മന്‍ പൗരയായ വിഡ്ജ ഫെബ്രുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇ-മെയില്‍ വഴി പരാതി അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ആവശ്യമായ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
വിവാഹ വാഗ്ദാനം നല്‍കി നടന്‍
ആര്യ എന്ന ജംഷാദ് 70 ലക്ഷം രൂപ വഞ്ചിച്ചതായി പരാതിയില്‍ പറയുന്നു. ആര്യ തന്നെ സ്‌നേഹിക്കുന്നുവെന്നും തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും താരം ഉറപ്പ്‌നല്‍കിയിരുന്നതായി അവര്‍ പരാതിയില്‍ പറയുന്നു. ഇതിനെയെല്ലാം തെളിയിക്കുന്ന വാട്ട്‌സാപ്പ് സന്ദേശങ്ങളും, ഫോണ്‍ സംഭാഷണങ്ങളും അവര്‍ പരാതിയോടൊപ്പം സമര്‍പ്പിച്ചു.
തനിക്ക് ചില സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും സഹായം ചെയ്യണമെന്നും ആര്യ അവരോട് പറഞ്ഞു. ആ വാക്കുകള്‍ വിശ്വസിച്ച് അവര്‍
ആര്യയുടെ മാനേജര്‍മാര്‍ക്ക് ( അര്‍മാന്‍ & ഹുസ്സയിനി ) പണം അയച്ചു - വെസ്റ്റേണ്‍ യൂണിയന്‍, മണി ഗ്രാം, റിയ മണി ട്രാന്‍സ്ഫര്‍ എന്നിവ വഴി കൃത്യമായ ഇടവേളകളില്‍ പണം അയച്ചു. 3 വര്‍ഷത്തിനുള്ളില്‍ ആകെ 70 ലക്ഷം രൂപ അവര്‍ക്ക് അയച്ചതായാണ് പരാതിയില്‍ പറയുന്നത്.