ചെറിയ മകളെ പോലും അധിക്ഷേപിക്കുന്നു, ഈ മനോരോഗം ഇനിയും സഹിക്കാൻ വയ്യ; ഫാൻസ് വെട്ടുകിളി കൂട്ടങ്ങൾക്കെതിരെ ആര്യ

ഫാൻസ് വെട്ടുകിളി കൂട്ടങ്ങൾക്ക് പിടി വീഴും; രണ്ടും കൽപ്പിച്ച് ആര്യ, കൈയ്യടിച്ച് സോഷ്യൽ മീഡിയ

അനു മുരളി| Last Modified വെള്ളി, 3 ഏപ്രില്‍ 2020 (18:47 IST)
ബിഗ് ബോസ് സീസൺ 2 വിലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നടിയും അവതാരകയുമായ ആര്യ. കൊവിഡ് 19 പടരുന്നതിന്റെ പശ്ചാത്തലത്തിൽ നിർമാതാക്കൾ ഷോ അവസാനിപ്പിച്ചിരുന്നു. ഹൗസിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളുടെ ഫാൻസ് എന്ന് സ്വയം പറഞ്ഞ കുറെ വെട്ടുകിളി കൂട്ടങ്ങൾ ഷോയിൽ നിന്നും പുറത്തായ മഞ്ജു, വീണ, ജസ്ല, രേഷ്മ എന്നിവരെയെല്ലാം തെറിപറഞ്ഞും അസഭ്യവർഷങ്ങൾ ചൊരിഞ്ഞുമായിരുന്നു ചിത്രീകരിച്ചിരുന്നത്.

അക്കൂട്ടത്തിൽ ആര്യയുമുണ്ട്. ഏറെ ട്രോളുകൾക്കും സൈബർ അറ്റാക്കിനും വിധേയമായിരിക്കുകയാണ് ആര്യ. ഇനിയും ഈ മനോരോഗം സഹിക്കാൻ കഴിയില്ലെന്നും കൊറോണയെ തുടർന്ന് നാട് പ്രതിരോധത്തിൽ ആയതിനാലാണ് ഇപ്പോൾ ഒന്നിനും ഇല്ലാത്തതെന്നും ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറി കുറിപ്പിലാണ് ആര്യ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 'ബിഗ് ബോസ്
പോലൊരു ഷോയിൽ ആളുകൾക്ക് തീർച്ചയായും അവരുടെ പ്രീയപ്പെട്ട മത്സരാർത്ഥികൾ ഉണ്ടാവുമെന്ന് എനിക്ക് അറിയാം. അതിൽ സംശയമില്ല. ഒരു പ്രേക്ഷക ആയിരുന്നപ്പോഴൊക്കെ എനിക്കും എന്റെ ഫേവറേറ്റ് ഉണ്ടായിരുന്നു. ഞാനും ഒരു മത്സരാർത്ഥി ആയിരുന്ന ഈ സീസണിൽ പോലും ഹൗസിൽ എനിക്ക് പ്രിയപ്പെട്ടവർ ഉണ്ടായിരുന്നു. വളരെ സാധാരണമായ ഒരു കാര്യമാണത്.'

'ഓരോ വ്യക്തികളും വ്യത്യസ്തരാണ്. ഓരോരുത്തരും ചിന്തിക്കുന്നതും കാര്യങ്ങളെ നോക്കി കാണുന്നതും അവയോടുള്ള കാഴ്ചപാടുകളും വ്യത്യസ്തമായിരിക്കും. ഒരു മത്സരാർത്ഥി എന്ന നിലയിൽ ആരോഗ്യപരമായ വിമർശനങ്ങളെ സ്വീകരിക്കുക എന്നത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും എന്റെ ഉത്തരവാദിത്വം ആണ്. പക്ഷേ അതിന്റെ അർഥം നിങ്ങൾക്ക് എന്നെ അധിക്ഷേപിക്കാം എന്നല്ല. സമൂഹ മാധ്യമം എന്നത് വളരെ ശക്തവും ഉപകാരപ്രദവുമായ ഒരു വേദിയാണ്. പക്ഷേ, അത് നല്ല രീതിയിൽ ഉപയോഗിക്കണം. ഒരു പബ്ലിക്പ്രൊഫൈൽ ഉള്ളത് കൊണ്ട് നിങ്ങൾക്ക് ആരേയും എത്ര വേണമെങ്കിലും അധിക്ഷേപിക്കാമെന്ന് കരുതരുത്. എല്ലാത്തിനും ഒരുപരിധിയുണ്ട്. ഞങ്ങളിൽ മിക്കവരും പ്രത്യേകിച്ച് സ്ത്രീകൾ ഈ അവസ്ഥ നേരിടുന്നുണ്ട്.'

'അർഹിക്കുന്ന പ്രാധാന്യത്തോടെ ഇത് അധികാരികൾക്ക് മുന്നിൽ എത്തിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ഉത്തരം കമന്റുകളെ അവഗണിക്കാൻ എന്നോട് ഇത്രയും കാലം പറഞ്ഞിരുന്നവരോട്... ക്ഷമിക്കണം, ഒരുപാട് കാലമായി ഞാനിത് ക്ഷമിക്കുന്നു. അമ്മയും എന്റെ ചെറിയ മകളും അടുത്ത സുഹൃത്തുക്കളും മരിച്ച് പോയ അച്ഛനുമൊക്കെ അധിക്ഷേപങ്ങൾ നേരിടുന്നുണ്ട്. ഇത്തരമൊരു മനോരോഗം ഇനിയും സഹിക്കാൻ ഞാൻ ഇനിയും തയ്യാറല്ല. മറ്റൊരു സുപ്രധാന (കൊറോണ) ആയതിനാലാണ്. ഞങ്ങളിൽ മിക്കവരും ഇതേ കുറിച്ച് നിശബ്ദത തുടരുമെന്ന് കരുതരുത്. നന്ദി...' - ആര്യ കുറിച്ചു.

ആര്യയുടെ തീരുമാനത്തെ സോഷ്യൽ മീഡിയ പിന്തുണയ്ക്കുന്നുണ്ട്. ഇത്തരത്തിൽ അധിക്ഷേപം നടത്തുന്നവരെ നിയമപരമായി നേരിടണമെന്നും ഇക്കൂട്ടർ വെറുതേ വിടരുതെന്നും സോഷ്യൽ മീഡിയ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി
മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി. ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍
ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് വടകര ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി
ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. പാലോട് എഫ്എച്ച്‌സിയിലെ ...

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു