'വൃത്തിയില്ല, ഡ്രസ് കഴുകില്ല' - ദയയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അമൃത, ഫുക്രുവിനേയും ആര്യയേയും ഇഷ്ടമാണെന്ന് വെളിപ്പെടുത്തൽ

അനു മുരളി| Last Modified ബുധന്‍, 1 ഏപ്രില്‍ 2020 (13:07 IST)
കൊവിഡ് 19 ലോകമെങ്ങും വ്യപിച്ചതൊടെ ബിഗ്ബോസ് സീസൺ 2 പകുതിക്ക് വെച്ച് നിർത്തിയിരുന്നു. ഹൗസിനുള്ളിൽ സംഭവിച്ച പല കാര്യങ്ങളും മത്സരാർത്ഥികൾ പറഞ്ഞ് അവസാനിപ്പിച്ചിരുന്നു. വൃത്തിയെ ചൊല്ലി ബിഗ് ബോസ് ഹൗസിൽ വലിയ തർക്കങ്ങൾ നടന്നിരുന്നു. സഹോദരിമാർക്ക് വൃത്തിയില്ലെന്നും വസ്ത്രം മര്യാദയ്ക്ക് കഴുകാറില്ലെന്നും പലതവണ ആരോപിച്ചിരുന്നു.

ബിഗ് ബോസ് വീട്ടില്‍ വന്ന ദിനം മുതല്‍ ധരിച്ച വസ്ത്രങ്ങള്‍ അമൃത കഴുകാതെ വച്ചിരിക്കുകയാണ് എന്നായിരുന്നു ദയയുടെ ആരോപണം. പാട്ടുപാടുന്നതൊന്നുമല്ല വലിയ കാര്യമെന്നും വൃത്തിയും വെടിപ്പും ആണ് വേണ്ടതെന്നും ദയ പറഞ്ഞിരുന്നു. ഇപ്പോഴിതാ, ദയയ്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃത.

ദയ ആ പറഞ്ഞത് ഗെയിമിന്റെ ഭാഗം ആയിരിക്കാം. നമ്മൾ അവിടെ കെട്ടിവച്ചിരിക്കുന്നത് കഴുകാത്ത തുണിയല്ല. ബെഡിന്റെ ഉൾവശത്തുള്ള ഡ്രോയറിൽ മുഴുവൻ വസ്ത്രങ്ങളും വയ്ക്കാനുള്ള സ്‌പെയ്‌സ് ഇല്ല, ഞങ്ങളുടെ രണ്ടുപേരുടെയും ഡ്രസ്സ് അതിനുള്ളിൽ ഒതുങ്ങില്ല. അതിനുള്ളിൽ വക്കാൻ പറ്റാത്ത വസ്ത്രങ്ങൾ ആണ് ഒരു ബാഗിൽ കെട്ടി വച്ചത്. അല്ലാതെ കഴുകാത്ത തുണി അല്ല", എന്നാണ് അമൃത നൽകിയ വിശദീകരണം.

ആര്യയും താനുമായി ഇപ്പോൾ നല്ല ബന്ധമാണെന്നും തന്റെ നല്ല സുഹൃത്താണെന്നും അമൃത ലൈവിലൂടെ വെളിപ്പെടുത്തി. കൂടാതെ ഫുക്രുവിനെ ഇഷ്ടമാണെന്നും അമൃത പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :