കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 5 ജനുവരി 2022 (17:16 IST)
സിബിഐ സീരീസ് അഞ്ചാം ഭാഗം ഒരുങ്ങുകയാണ്.നവംബര്‍ 29ന് ചിത്രീകരണം ആരംഭിച്ച സിനിമയുടെ സെറ്റിലാണ് മമ്മൂട്ടി.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ് എന്‍ സ്വാമിയാണ് തിരക്കഥയൊരുക്കുന്നത്.
ഫെബ്രുവരി പകുതി വരെ ഈ സിനിമയുടെ ചിത്രീകരണം നീളും എന്നാണ് പുതിയ വിവരം. മമ്മൂട്ടിയുടെ ഇത്തവണത്തെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം സിബിഐ സെറ്റിലായിരുന്നു.
ജഗതിയും 'സിബിഐ'യുടെ അഞ്ചാം ഭാഗത്തിലുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.