'എക്കാലത്തെയും മധുര ഗാനമാണ് നീ'; മകന് പിറന്നാള്‍ ആശംസകളുമായി ജി വേണുഗോപാല്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (17:21 IST)

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാല്‍. അദ്ദേഹത്തിന്റെ മകന്‍ അരവിന്ദും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്.അച്ഛന്റെ പാത പിന്തുടര്‍ന്ന് പിന്നണി ഗാനരംഗത്തേക്ക് എത്തിയ അരവിന്ദിന്റെ ജന്മദിനമാണ്.മകന്റെ ജന്മദിനത്തില്‍ ആശംസകളുമായി ജി വേണുഗോപാല്‍ എത്തി.
'പിറന്നാള്‍ ആശംസകള്‍ മോനു, എന്റെ എക്കാലത്തെയും മധുര ഗാനമാണ് നീ..' എന്നാണ് മകന് ആശംസയായി അദ്ദേഹം കുറിച്ചത്.


അരവിന്ദ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ പാടി അഭിനയിച്ചിരുന്നു.വേണുഗോപാല്‍ പിന്നണി ഗാനരംഗത്ത് മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :