ഒപ്പം നിന്നവർക്ക് നന്ദി, അനുഭവിച്ച മാനസികസംഘർഷം അത്രയും വലുത്: ആര്യ

അഭിറാം മനോഹർ| Last Modified വ്യാഴം, 26 ഓഗസ്റ്റ് 2021 (14:44 IST)
തന്റെ പേരിൽ നടത്തിയ വൻതട്ടിപ്പിലെ പ്രതികളെ പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ആര്യ. ആര്യയെന്ന പേരിൽ വിവാഹവാഗ്ദാനം നല്‍കി 70 ലക്ഷത്തോളം രൂപയാണ് തട്ടിപ്പ് സംഘം ജർമനിയിൽ താമസിക്കുന്ന ശ്രീല‌ങ്കൻ യുവതിയിൽ നിന്നും തട്ടിയെടുത്തത്. യുവതി ചെന്നൈ പോലീസില്‍ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

കേസുമായി ബന്ധപ്പെട്ട് പോലീസ് ആര്യയെ ചോദ്യം ചെയ്തതോടെയാണ് സംഭവം ജനശ്രദ്ധ നേടുന്നത്. തന്റെ പേരിൽ ആരെങ്കിലും പറ്റിച്ചതാകാമെന്ന് പറഞ്ഞിരുന്നു. ആര്യയാണെന്ന് അവകാശപ്പെട്ട് മൂന്ന് വര്‍ഷത്തോളമാണ് പ്രതികള്‍ യുവതിയെ പറ്റിച്ചത്. അതിനിടെ ആര്യയും നടി സയേഷയും തമ്മിലുള്ള വിവാഹം നടന്നതോടെ യുവതി തകർന്നുപോയി. സയേഷയെ ഉടൻ തന്നെ വിവാഹമോചനം ചെയ്യുമെന്നാണ് തട്ടിപ്പുകാർ യുവതിയെ വിശ്വസിപ്പിച്ചത്.

രണ്ട് വര്‍ഷത്തോളം കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോയ യുവതി ഒടുവില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം പരാതി വന്നതിന് ശേഷം വലിയ മാനസികസംഘർഷത്തിലൂടെയാണ് കടന്നുപോയതെന്ന് ആര്യ വ്യക്തമാക്കി. യഥാര്‍ഥ പ്രതികളെ പിടികൂടിയ പോലീസിനോടും തന്നെ വിശ്വസിച്ച് ഒപ്പം നിന്നവര്‍ക്കും നടന്‍ നന്ദി പറഞ്ഞു. ചെന്നെ സ്വദേശികളായ മുഹമ്മദ് ഹുസൈന്‍, മുഹമ്മദ് അര്‍മാന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം ...

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി
2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്.

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, ...

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍
കഴിഞ്ഞദിവസം രാത്രി കേരള യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇറങ്ങി വന്ന കെഎസ്യുകാരെ ...

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം
ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ നല്‍കണമെന്ന് ചൈനീസ് പ്രസിഡന്റ് ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ
പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൈന അറിയിച്ചു.

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് ...

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ
അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മാരായ ഋതുരാജ് അവസ്തി, ദിനേശ് കുമാര്‍ സിങ് എന്നിവരുടെ ...