'സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച മനുഷ്യന്‍'; എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഓര്‍മ ദിനത്തില്‍ കുറിപ്പുമായി ബാദുഷ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 27 ജൂലൈ 2021 (11:04 IST)

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായ ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഓര്‍മ്മദിനം ആണ് ഇന്ന്. ഇന്ത്യയുടെ മിസൈല്‍മാന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞതും വിദ്യാര്‍ത്ഥികളോട് പ്രഭാഷണം നടത്തവേ ആയിരുന്നു. 2015-ല്‍ ഷില്ലോങ്ങില്‍ പ്രഭാഷണം നടത്തവേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും വറ്റാത്ത നീരുറവകള്‍ പോലെയാണ്. കാലത്തിന് അതീതമായി അത് തലമുറകള്‍ കൈ മാറുക തന്നെ ചെയ്യും.ജനങ്ങളുടെ രാഷ്ട്രപതി എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹത്തെ ഓര്‍ക്കുകയാണ് നിര്‍മ്മാതാവ് ബാദുഷ.

'ഇന്ത്യയുടെ അഭിമാനം, നമ്മുടെ പ്രസിഡന്റായിരുന്ന, രാജ്യം കണ്ട മികച്ച ശാസ്ത്രജ്ഞനായിരുന്ന, നമ്മെയൊക്കെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ഓര്‍മദിനമാണിന്ന്.

അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞ നാമൊക്കെ എത്രയോ ഭാഗ്യം ചെയ്തവരാണ്. എത്ര വലിയ നിലയിലെത്തിയാലും അദ്ദേഹത്തിന്റെ ജീവിത നിഷ്ഠകളായ വിനയവും മറ്റുള്ളവരോടുള്ള ബഹുമാനവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ആ മഹനീയ ഓര്‍മകള്‍ക്കു മുമ്പില്‍ അശ്രുപ്രണാമം'-ബാദുഷ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :