ഗൌതം മേനോന്‍ ചിത്രത്തില്‍ അനുഷ്‌ക ഷെട്ടി, തിരക്കഥ ഗോവിന്ദ് നിഹലാനി !

Anushka Shetty, Gautham Vasudev Menon, Govind Nihalani, അനുഷ്‌ക ഷെട്ടി, ഗൌതം വാസുദേവ് മേനോന്‍, ഗോവിന്ദ് നിഹലാനി
നന്ദന്‍ രാമനാഥന്‍| Last Modified ബുധന്‍, 27 നവം‌ബര്‍ 2019 (17:57 IST)
ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അനുഷ്‌ക ഷെട്ടി നായികയാകുന്നു. ഗോവിന്ദ് നിഹലാനിയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. സ്ത്രീ കേന്ദ്രീകൃതമായ ഒരു ചിത്രമായിരിക്കും ഇത്.

വേല്‍‌സ് സിനിമയുടെ ബാനറില്‍ ഐസരി കെ ഗണേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വേല്‍‌സ് കമ്പനിയുമായി മൂന്ന് ചിത്രങ്ങളുടെ ഡീല്‍ ആണ് ഗൌതം മേനോന് ഉള്ളത്. ആദ്യത്തേത് ധനുഷ് നായകനാകുന്ന ‘എന്നൈ നോക്കി പായും തോട്ടാ’ ആണ്. ആ സിനിമ വെള്ളിയാഴ്ച റിലീസാണ്.

രണ്ടാമത്തെ ചിത്രം സ്‌പൈ ത്രില്ലറായ ‘ജോഷ്വ’ ആണ്. അതിന് ശേഷമായിരിക്കും അനുഷ്‌ക ഷെട്ടി നായികയാകുന്ന ചിത്രം ആരംഭിക്കുക. ഗോവിന്ദ് നിഹലാനിയുടെ മുന്‍ സിനിമകളില്‍ ഏതിലെങ്കിലും നിന്നുള്ള അഡാപ്‌ടേഷനാണോ അതോ പൂര്‍ണമായും പുതിയ തിരക്കഥയാണോ ഈ പ്രൊജക്ട് എന്ന് വ്യക്തമായിട്ടില്ല.

മുമ്പ് കമല്‍ ഹാസന്‍, നിഹലാനിയുടെ 'ദ്രോഹ്‌കാല്‍’ ആണ് തമിഴില്‍ ‘കുരുതിപ്പുനല്‍’ ആക്കി മാറ്റിയത്. ഗൌതം മേനോനും മറ്റൊരാളുടെ തിരക്കഥയില്‍ ഒരു സിനിമ എടുക്കുന്നത് ഇതാദ്യമായാണ്.

കുറച്ചുകാലമായി സിനിമയില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് അനുഷ്‌ക ഷെട്ടി. ഈ സിനിമ അവര്‍ക്കൊരു മടങ്ങിവരവാകും. ഗൌതം മേനോന്‍റെ എന്നൈ അറിന്താലില്‍ അനുഷ്‌കയായിരുന്നു നായിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :