വാരണം ആയിരം രണ്ടാം ഭാഗം ഉടൻ; സൂര്യയും ഗൗതം മേനോനും ഒന്നിക്കുന്നു

സൂര്യ ഇരട്ട വേഷങ്ങളിൽഎത്തിയ ചിത്രം പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ല

തുമ്പി ഏബ്രഹാം| Last Modified വെള്ളി, 8 നവം‌ബര്‍ 2019 (13:17 IST)
ഗൗതം മേനോൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് 2008 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു വാരണം ആയിരം . ഇരട്ട വേഷങ്ങളിൽഎത്തിയ ചിത്രം പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ല

എന്നാൽ ഇതാ വീണ്ടും ഗൗതം മേനോനും സൂര്യയും ഒന്നിക്കുകയാണ്. സൂര്യയുമായി താൻ ചെയ്യുന്ന ചിത്രം 2020 ൽ തീയേറ്ററിൽ എത്തും. സംവിധായകൻ തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്. ഗൗതം മേനോൻ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

അച്‌ഛൻ തന്റെ മകന്റെ ജീവിതത്തിൽ എങ്ങനെ ഒരു നായകപരിവേഷം കൈവരിക്കുന്നുവെന്നും എങ്ങനെയൊക്കെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമാണ് വാരണം ആയിരം എന്ന സിനിമയുടെ ഇതിവൃത്തം. 2008-ൽ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ചിത്രത്തിന് ലഭിച്ചു . സമീറ റെഡ്ഡി, ദിവ്യ, സിമ്രാന്‍ എന്നിവരാണ്‌‌ സൂര്യക്ക്‌ നായികമാര്‍. ഇരുവരും ഒന്നിക്കുകയാണെങ്കിൽ മറ്റൊരു വാരണം ആയിരമായിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :