'സിനിമകളുടെ ചര്‍ച്ച നടക്കുമ്പോള്‍ ലാല്‍ സാര്‍ എന്നോട് ചോദിക്കും 'ആന്റണി ഇതില്‍ അഭിനയിക്കുന്നില്ലേ', രാവിലെ എഴുന്നേല്‍ക്കണമെങ്കില്‍ പോലും ഞാന്‍ വിളിച്ച് എഴുന്നേല്‍പ്പിക്കണം'

രേണുക വേണു| Last Modified ബുധന്‍, 8 ജൂണ്‍ 2022 (13:57 IST)

മോഹന്‍ലാലിനൊപ്പം എന്നും നിഴലുപോലെ ഉള്ള വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റെ ഡ്രൈവറായി എത്തി പിന്നീട് മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നിര്‍മാതാക്കളില്‍ ഒരാളായി ആന്റണി മാറിയത് ചുരുങ്ങിയ വര്‍ഷം കൊണ്ടാണ്. 25 മോഹന്‍ലാല്‍ ചിത്രങ്ങളാണ് ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ചത്.

മോഹന്‍ലാലുമായി തനിക്കുള്ള സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആന്റണി പെരുമ്പാവൂര്‍. രാവിലെ എഴുന്നേല്‍ക്കണമെങ്കില്‍ പോലും താന്‍ വിളിച്ച് എഴുന്നേല്‍പ്പിക്കണമെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. മോഹന്‍ലാല്‍ ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ താന്‍ പോയി ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും ആന്റണി പറഞ്ഞു.

ഒരാളെ സഹായിക്കുകയാണെങ്കില്‍ അത് പുറത്ത് ആരും അറിയാതെ ചെയ്യണം എന്ന് കരുതുന്ന ആളാണ് മോഹന്‍ലാല്‍. 30 വര്‍ഷം മുമ്പ് 'കിലുക്കം' എന്ന സിനിമയില്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു രേവതിയെ കയറ്റിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായിട്ടാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. ആന്റണി എന്നായിരുന്നു ആ സിനിമയിലെ കഥാപാത്രത്തിന്റെയും പേര്. പിന്നീട് പല സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുമ്പോഴും ലാല്‍ സാര്‍ ചോദിക്കും, 'ആന്റണി ഇതില്‍ അഭിനയിക്കുന്നില്ലേ' എന്ന്. സത്യത്തില്‍ ആ ഒരു ചോദ്യമാണ് തന്നെ ഇത്രയും സിനിമകളിലെത്തിച്ചതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :