ചിത്രം വിനായകന്‍ അങ്ങെടുത്തു, ധ്രുവനച്ചത്തിറത്തിന്റെ റിവ്യൂ പറഞ്ഞ് സംവിധായകന്‍ ലിങ്കുസ്വാമി

അഭിറാം മനോഹർ| Last Modified ബുധന്‍, 22 നവം‌ബര്‍ 2023 (15:18 IST)
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് അറുതിയിട്ട് ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിറം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. വിക്രമും വിനായകനുമാണ് സിനിമയിലെ പ്രധാനവേഷങ്ങളിലെത്തുന്നത്. റിലീസിന് തൊട്ടുമുന്‍പ് സിനിമയെ പറ്റി സംവിധായകന്‍ ലിങ്കുസ്വാമിയുടെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. എക്‌സിലാണ് ലിങ്കുസ്വാമിയുടെ പ്രതികരണം.

മുംബൈയില്‍ വെച്ചായിരുന്നു ലിങ്കുസ്വാമി ചിത്രത്തിന്റെ ഫൈനല്‍ കട്ട് കണ്ടത്. ചിത്രം ഗംഭീരമാണെന്നും ചിത്രത്തില്‍ വിനായകന്റെ വിളയാട്ടമാണെന്നും ലിങ്കുസ്വാമി വ്യക്തമാക്കി. മികച്ച രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത്. ചിയാന്‍ വളരെ കൂളാണ്. വമ്പന്‍ കാസ്റ്റാണ്. എല്ലാവരും മികച്ച രീതിയില്‍ തന്നെ ചെയ്തിട്ടുണ്ട്. ഹാരിസ് ജയരാജിന്റെ പാട്ടുകളും ഗംഭീരമാണ്. സിനിമയുടെ മികച്ച റിലീസിനും വമ്പന്‍ വിജയത്തിനും ആശംസകള്‍. ലിങ്കുസ്വാമി കുറിച്ചു. നവംബര്‍ 24നാണ് സിനിമ റിലീസ് ചെയ്യുന്നത്. എങ്കിലും ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. 2016ല്‍ ചിത്രീകരണം തുടങ്ങിയ സിനിമ 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിലീസിനെത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :