അനുബന്ധ വാര്‍ത്തകള്‍
- പുതിയ ഒടിടി റിലീസുകള്‍, നിങ്ങള്‍ കാത്തിരുന്ന സിനിമകള്‍ എത്തിയിട്ടുണ്ട് !
- ജോജുവിന്റെ 'പുലിമട' നെറ്റ്ഫ്ലിക്സില്‍,ഒ.ടി.ടി റിലീസ് തീയതി
- മാസങ്ങൾക്കുശേഷം ജോജുവിന്റെ സിനിമ നാളെ തിയേറ്ററുകളിലേക്ക്,'പുലിമട' എത്തുമ്പോൾ പ്രതീക്ഷകളോടെ ആരാധകർ
- റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി,'പുലിമട' ട്രെയിലര്‍ നാളെയെത്തും
- കാത്തിരിക്കാന്‍ കാരണമുള്ള സിനിമ, ജോജുവിന്റെ പുലിമുടിയിലെ പുതിയ ഗാനം പുറത്തിറങ്ങി
ജോജുവിന്റെ 'പുലിമട' ഒടിടി റിലീസായി, നെറ്റ്ഫ്ലിക്സിൽ സിനിമ കാണാം
ജോജുവിനെ നായകനാക്കി എ.കെ. സാജൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ചിത്രമാണ് പുലിമട. തമിഴ് നടി ഐശ്വര്യ രാജേഷ് നായികയായെത്തുന്ന സിനിമ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ലിജോമോൾ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബാലചന്ദ്ര മേനോൻ, സോനാ നായർ, ഷിബില, അഭിരാം, റോഷൻ, കൃഷ്ണ പ്രഭ, ദിലീഷ് നായർ, അബു സലിം, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സ്വന്തം സംവിധാനത്തിൽ അല്ലാതെ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഛായാഗ്രാഹകനായി വേണു ചിത്രത്തിലുണ്ടാകും.
ഐൻസ്റ്റീൻ സാക് പോളും രാജേഷ് ദാമോദരനും ചേർന്നാണ് നിർമാണം.