മോഹന്‍ലാല്‍ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്ന സാധാരണക്കാരന്‍, ആളൊരു പാചകക്കാരന്‍, കൂടുതല്‍ അറിയാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (13:13 IST)
മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയുടെ ലോകത്തും സജീവമാണ്. 26 പേരെയാണ് ഇന്‍സ്റ്റാഗ്രാമില്‍ നടന്‍ ഫോളോ ചെയ്യുന്നത്.രത്തന്‍ ടാറ്റ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എ.ആര്‍. റഹ്‌മാന്‍ തുടങ്ങിയ പ്രമുഖരാണ് ആ ലിസ്റ്റില്‍ കൂടുതലും. എന്നാല്‍ മോഹന്‍ലാല്‍ ഫോളോ ചെയ്യുന്ന ഒരു സാധാരണക്കാരന്‍ ഉണ്ട് കൂട്ടത്തില്‍. ചങ്ങനാശ്ശേരി സ്വദേശിയായ നസീര്‍. ഇന്‍സ്റ്റയില്‍ ലാല്‍ ഫോളോ ചെയ്യുന്ന 26 പേരില്‍ ഒരാളാണ് അദ്ദേഹം.

സിനിമ കഴിഞ്ഞാല്‍ മോഹന്‍ലാലിന് ഇഷ്ടം പാചകത്തോടാണ്. അതുകൊണ്ടുതന്നെ ആണ് തിരുവല്ല പായിപ്പാട് സ്വദേശി നസീര്‍ മോഹന്‍ലാലിന് പ്രിയപ്പെട്ടവനായത്. ഇദ്ദേഹത്തിന് ഒരു യൂട്യൂബ് ചാനല്‍ ഒക്കെയുണ്ട്. തനി നാടന്‍ വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന ചാനലാണിത്. ഈ വീഡിയോകള്‍ കണ്ട് ഇഷ്ടമായിട്ടാകാം മോഹന്‍ലാല്‍ ഇദ്ദേഹത്തെ ഫോളോ ചെയ്തത്.
village spices official എന്ന പേജാണ് ഫോളോ ചെയ്യുന്നത്.7 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് ഈ യൂട്യൂബ് ചാനലിന് ഉള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :