'നീയാണ് എന്റെ ആനന്ദം'; മകള്‍ക്കരികിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തില്‍ അമൃത

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 12 മെയ് 2021 (21:41 IST)

കോവിഡ് നെഗറ്റീവ് ആയ ശേഷം മകള്‍ക്കരികിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ഗായികയും റിയാലിറ്റിഷോ താരവുമായ അമൃത സുരേഷ്. വീട്ടിലെത്തിയ ശേഷം മകള്‍ക്കൊപ്പമുള്ള ചിത്രവും വീഡിയോയും അമൃത പങ്കുവച്ചു. തന്നെ എപ്പോഴും സന്തോഷിപ്പിക്കുന്നത് മകളാണെന്നും അമൃത പറഞ്ഞു.

മകളുമായി ബന്ധപ്പെട്ട് മുന്‍ ഭര്‍ത്താവ് ബാല ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി തനിക്കെതിരായ പ്രചാരണം നടത്തിയെന്ന് അമൃത നേരത്തെ ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് മകള്‍ക്കൊപ്പമുള്ള ചിത്രവും വീഡിയോയും അമൃത പങ്കുവച്ചിരിക്കുന്നത്.


മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. നടന്‍ ബാലയെയാണ് അമൃത വിവാഹം ചെയ്തത്. പ്രണയിച്ച് വിവാഹം ചെയ്ത ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പിരിഞ്ഞു. ഇരുവര്‍ക്കും ഒരു മകളുണ്ട്. അവന്തികയെന്നാണ് മകളുടെ പേര്. അമൃതയ്‌ക്കൊപ്പമാണ് അവന്തിക ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലയും അമൃതയുമാണ് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. മകള്‍ അവന്തികയെ ബാലയെ കാണിക്കാന്‍ അമൃത സമ്മതിക്കുന്നില്ല എന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. മകളെ കാണിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ബാല അമൃതയോട് ഫോണില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും വൈറലായിരുന്നു. എന്നാല്‍, ഇതിനെതിരെ അമൃത രംഗത്തെത്തി. ഫോണ്‍ സംഭാഷണം ആരാണ് ലീക്ക് ചെയ്തതെന്നും എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയതെന്നും ചോദിച്ചാണ് അമൃത ലൈവിലെത്തിയത്. തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :