'സ്വയം പ്രകാശമാകുക'; പുതിയ ചിത്രങ്ങളുമായി അമൃത സുരേഷ്

നെല്‍വിന്‍ വില്‍സണ്‍| Last Modified ഞായര്‍, 16 മെയ് 2021 (11:06 IST)

പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് ഗായികയും സ്റ്റേജ് താരവുമായ അമൃത സുരേഷ്. സാരിയില്‍ വളരെ സുന്ദരിയായാണ് അമൃതയെ പുതിയ ചിത്രങ്ങളില്‍ കാണപ്പെടുന്നത്. കോവിഡ് നെഗറ്റീവ് ആയ ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ അമൃത മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും നേരത്തെ പങ്കുവച്ചിരുന്നു.


മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അമൃത. കഴിഞ്ഞ സീസണില്‍ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയില്‍ അമൃത മത്സരാര്‍ഥിയായിരുന്നു.

സൂപ്പര്‍ഹിറ്റ് ചിത്രം ജൂണില്‍ 'മിന്നി മിന്നി കണ്ണുചിമ്മി' എന്ന പാട്ട് പാടിയത് അമൃതയാണ്.


സിനിമ നടന്‍ കൂടിയായ ബാലയെയാണ് അമൃത വിവാഹം ചെയ്തത്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. ഇരുവര്‍ക്കും ഒരു മകളുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :