ദേഹത്ത് തൻ്റെ ടാറ്റൂ, കട്ട ആരാധികയ്ക്ക് സർപ്രൈസ് വിസിറ്റ് നൽകി വിജയ് ദേവരകൊണ്ട: പൊട്ടിക്കരഞ്ഞ് ആരാധിക

അഭിറാം മനോഹർ| Last Modified ഞായര്‍, 3 ജൂലൈ 2022 (12:58 IST)
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള യുവതാരമാണ് വിജയ് ദേവരകൊണ്ട. അർജുൻ റെഡ്ഡി എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഏറെ ആരാധികമാരെയും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ തൻ്റെ കടുത്ത ആരാധികയായ പെൺകുട്ടിക്ക് ഒരു സർപ്രൈസ് വിസിറ്റ് നൽകി ഞെട്ടിച്ചിരിക്കുകയാണ് താരം.

സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച സൂപ്പർ ഫാൻ മീറ്റിൻ്റെ ഭാഗമായാണ് തൻ്റെ കടുത്ത ആരാധികയെ കാണാൻ വിജയ് തീരുമാനിച്ചത്. വിജയ് ദെവരകൊണ്ടയുടെ മുഖം ദേഹത്ത് പച്ചകുത്തിയിരുന്ന ആരാധിക വിജയെ കണ്ടതും പൊട്ടിക്കരഞ്ഞു. പൊട്ടിക്കരഞ്ഞ ആരാധികയെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചാണ് താരം മടങ്ങിയത്.

തൻ്റെ പുറം ഭാഗത്ത് വിജയുടെ ചിത്രം പെൺകുട്ടി പച്ചകുത്തിയിരുന്നു. ഇത് ആരാധിക താരത്തിന് കാണിച്ചുനൽകുകയും ചെയ്തു. ചാർമി കൗർ നിർമിക്കുന്ന ചിത്രം തെലുഗിലെ ഹിറ്റ് സംവിധായകനായ പുരി ജഗന്നാഥാണ് സംവിധാനം ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :