പത്തൊമ്പതുകാരനായി സൂര്യ, അത്‌ഭുതമാകാന്‍ ‘സൂരറൈ പോട്ര്’!

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (21:45 IST)
മലയാളികളുടെ പ്രിയതാരമാണ് അപർണ ബാലമുരളി. തമിഴകത്തും തൻറെതായ ഒരു ഇടം കണ്ടെത്തിയ നടിയുടെ അടുത്ത റിലീസ്
'സൂരരൈ പോട്ര്’ ആണ്. സൂര്യയുടെ ഡെഡിക്കേഷൻ നേരിട്ട് കാണാനുള്ള അവസരം ഈ ചിത്രത്തിലൂടെ ലഭിച്ച താരം ചിത്രത്തിലെ സൂര്യയുടെ മേക്കോവറിനെ കുറിച്ച് പറയുകയാണ്.

ആറുമണിക്ക് ഷൂട്ടിംഗ് തുടങ്ങണമെങ്കിൽ അതിനു മുമ്പ് തന്നെ എഴുന്നേറ്റ് വർക്കൗട്ട് കഴിഞ്ഞ് സെറ്റിൽ ഉണ്ടാകും സൂര്യ. അത്രയ്ക്കും ഡെഡിക്കേഷനാണ് അദ്ദേഹത്തിന്. 19 വയസ്സുള്ള കഥാപാത്രമായി
എത്തുന്നുണ്ട്. ആ മേക്കോവർ തന്നെ ശരിക്കും ഞെട്ടി - അപർണ ബാലമുരളി പറയുന്നു.

അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ തന്നെ ഞെട്ടി. എനിക്ക് മനസ്സിലായില്ല എന്ന് പറഞ്ഞു. ഇന്നലെ കണ്ട ആളായിരുന്നില്ല ഇന്ന് കണ്ടത്. അതിനുവേണ്ടി ഒരുപാട് അദ്ദേഹം കഷ്ടപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഭക്ഷണകാര്യത്തിൽ. ഉപ്പ്, മധുരം ഒക്കെ ഭക്ഷണത്തിൽനിന്ന് ഒഴിവാക്കിയിരുന്നു - മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അപർണ
വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :