ആ സൈക്കോ ചിരി ഞാന്‍ പറഞ്ഞിട്ട് ചെയ്തതല്ല: അമല്‍ നീരദ്

രേണുക വേണു| Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (09:47 IST)

ഭീഷ്മ പര്‍വ്വത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് സംവിധായകന്‍ അമല്‍ നീരദ്. സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട മമ്മൂട്ടിയുടെ സൈക്കോ ചിരി താന്‍ പറഞ്ഞിട്ട് ചെയ്തതല്ലെന്ന് അമല്‍ പറഞ്ഞു. 'രണ്ടാമത്തെ ഫൈറ്റ് സീനിന്റെ ആദ്യം 'താളികളെ' എന്ന ഡയലോഗ് കഴിഞ്ഞുള്ള മമ്മൂക്കയുടെ സൈക്കോ ചിരിയെക്കുറിച്ച് ഒരുപാട് ആളുകള്‍ പറയുന്നതു കേട്ടു. അത് ഞാന്‍ പറഞ്ഞിട്ട് മമ്മൂക്ക ഇട്ടതല്ല. അദ്ദേഹം സ്വയം അങ്ങനെ ചെയ്തതാണ്. അതുപോലെ അദ്ദേഹത്തിന്റെ ഇതുവരെ കാണാത്ത ഒരുപാട് ഭാവങ്ങളുണ്ട്. അങ്ങനെ ഇതുവരെ കാണാത്ത മമ്മൂക്കയെ പ്രസന്റ് ചെയ്യണമെന്നാണ് ഏതൊരു സംവിധായകനെയും പോലെ ഞാനും ആഗ്രഹിക്കുന്നത്,' അമല്‍ നീരദ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :