ആലിയ ഭട്ടും രൺ‌വീർ സിങ്ങും വീണ്ടും, സംവിധാനം കരൺ ജോഹർ !

കെ ആർ അനൂപ്| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2020 (23:30 IST)
ആലിയ ഭട്ടും രൺ‌വീർ സിങ്ങും വീണ്ടും ഒന്നിക്കുന്നു. കരൺ ജോഹറിൻറെ പുതിയ ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നതെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.'ഗള്ളി ബോയ്' എന്ന ചിത്രത്തിലാണ് ഇതിനുമുമ്പ്
രൺ‌വീർ സിങ്ങും ആലിയയും ഒന്നിച്ച് അഭിനയിച്ചത്.

രൺ‌വീറും കരണും ഈ ചിത്രത്തിനായുള്ള ചർച്ചയിൽ ആണെന്നും കരൺ ആലിയയുമായി സംസാരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയാണെങ്കിൽ വിജയ ജോഡികളായ ആലിയയും രൺ‌വീറും സ്ക്രീനിൽ ഒന്നിക്കുന്നത് കാണുവാനായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം ഈ സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ചിത്രം ഒരു റൊമാൻറിക് കോമഡി ആവാനാണ് സാധ്യത. നിലവിൽ രൺ‌വീർ കരൺ ജോഹറിൻറെ തക്ത് എന്ന സിനിമയുടെ ഭാഗമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :