സ്വജനപക്ഷപാതമില്ലെങ്കിൽ സമൂഹം തകരും: കരൺ ജോഹറിന് പിന്തുണയുമായി രാം ഗോപാൽ വർമ്മ

അഭിറാം മനോഹർ| Last Modified ബുധന്‍, 17 ജൂണ്‍ 2020 (12:43 IST)
സ്വജനപക്ഷപാതം ആരോപിച്ച് ബോളിവുഡ് സംവിധായകൻ കരൺ ജോഹറിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രതികരണങ്ങൾക്കെതിരെ സംവിധായകൻ രാം ഗോപാൽ വർമ്മ. ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ കരൺ ജോഹറിനെതിരെ പ്രതിഷേധം ഉയർന്നത്.

കരൺ ജോഹറിനെ നിരുപാധികം പിന്തുണച്ചുകൊണ്ടാണ് രാം ഗോപാൽ വർമ്മയുടെ ട്വീറ്റ്.കരണ്‍ ജോഹറിനെ പഴി പറയുന്നത് സിനിമാ മേഖലയേക്കുറിച്ച് കാര്യമായ അറിവില്ലാത്തവരാണെന്നും പറയുന്നു.കരണ്‍ ജോഹറിന് നേരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് ആള്‍ക്കൂട്ട ആക്രമണമാണെന്നും സുശാന്തുമായി കരണ്‍ ജോഹറിന് ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ കൂടിയും ആര്‍ക്കൊപ്പം സിനിമയെടുക്കണം എന്നത് കരൺ ജോഹറിന്റെ സ്വാതന്ത്രമാണെന്നും രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്‌തു.

സ്വജനപക്ഷപാതമില്ലെങ്കിൽ സമൂഹം തകരും. സ്വജനപക്ഷപാതം അഥവാ സ്വന്തക്കാരോടുള്ള അടുപ്പമാണ് സുദൃഢമായൊരു സമൂഹത്തിന്റെ ആധാരശിലയെന്നും രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :