നയന്‍താരയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഷാരൂഖ് ഖാനും രജനികാന്തിനും ഒപ്പം അതിഥിയായി ദിലീപും !

രേണുക വേണു| Last Modified വ്യാഴം, 9 ജൂണ്‍ 2022 (11:49 IST)
നയന്‍താര-വിഗ്‌നേഷ് ശിവന്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദിലീപ് എത്തി. മലയാളത്തില്‍ നിന്ന് ദിലീപ് മാത്രമാണ് നയന്‍സിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതെന്നാണ് വിവരം. മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ക്കും ക്ഷണമുണ്ടെങ്കിലും മറ്റ് താരങ്ങളൊന്നും ഇന്നത്തെ ചടങ്ങളില്‍ എത്തിച്ചേരില്ലെന്നാണ് റിപ്പോര്‍ട്ട്. സിനിമാ താരങ്ങള്‍ക്കുള്ള റിസപ്ഷനില്‍ മമ്മൂട്ടിയും പങ്കെടുത്തേക്കും.

ദിലീപുമായി വളരെ അടുത്ത സൗഹൃദമുള്ള താരമാണ് നയന്‍താര. സിദ്ധിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡില്‍ ദിലീപിന്റെ നായികയായി നയന്‍സ് അഭിനയിച്ചിട്ടുണ്ട്. ആ സൗഹൃദം സിനിമയ്ക്ക് ശേഷവും തുടരുകയായിരുന്നു. മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരം നയന്‍താര-വിഗ്‌നേഷ് ശിവന്‍ വിവാഹം. ഷരൂഖ് ഖാന്‍, രജനികാന്ത് അടക്കമുള്ള താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിക്കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :