അനുബന്ധ വാര്‍ത്തകള്‍
- ഖുഷിക് ശേഷം വിജയം ആവർത്തിക്കാൻ എസ്‌ജെ സൂര്യയും വിജയും ഒന്നിക്കുന്നു
- ശക്തമായ വേഷത്തിൽ നയൻതാര, ത്രില്ലര്‍ ചിത്രം 'നെട്രിക്കൺ' ടീസർ എത്തി
- ഇതെന്താണാപ്പ, സ്റ്റീഫൻ നെടുമ്പള്ളി ലൈറ്റ് വേർഷനോ?
- അവസാനിക്കാത്ത പോര് ഇനി വലിയ സ്ക്രീനുകളിലേക്കും, ടോം ആൻഡ് ജെറി ട്രെയ്ലർ പുറത്ത്
- ബിജെപി നേതാവായ നടി ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
തടത്തിൽ സേവ്യറായി അജു വർഗീസ്, സ്റ്റൈലിഷ് ലുക്ക് വൈറലാകുന്നു
അജു വർഗീസിന് സ്റ്റൈലിഷ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞദിവസമാണ് 'മേപ്പടിയാൻ' ലൊക്കേഷനിൽ നടൻ എത്തിയത്. കട്ട താടി വളർത്തി കൂളിംഗ് ഗ്ലാസ് അണിഞ്ഞ് ഇതുവരെ കാണാത്ത പുതിയ ലുക്കിലാണ് താരം. തടത്തിൽ സേവ്യർ എന്ന കഥാപാത്രത്തെയാണ് നടൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
കോവിഡ് കാലത്തെ ഷൂട്ടിംഗ് തനിക്ക് പുതിയൊരു അനുഭവമാണെന്നും രസകരമായ കഥയാണ് മേപ്പടിയാനിൽ ഉള്ളതെന്നും അജു വർഗീസ് പറഞ്ഞു.
'സാജൻ ബേക്കറി സിൻസ് 1962', ആർട്ടിക്കിൾ 21 എന്നീ ചിത്രങ്ങളാണ് അജുവിന്‍റേതായി പുറത്തു വരാനിരിക്കുന്നത്. മഞ്ജുവാര്യർ പ്രധാന വേഷത്തിലെത്തുന്ന 9 എംഎം', ധ്യാൻ ശ്രീനിവാസൻ, സൈജുകുറുപ്പ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'പ്രകാശൻ പറക്കട്ടെ' എന്നീ ചിത്രങ്ങൾ അജുവർഗീസ് ആണ് നിർമ്മിക്കുന്നത്.