1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ajayante Randam Moshanam

ഫാന്റസി അഡ്വഞ്ചര്‍ മൂവിയുമായി ടോവിനോ തോമസ്,100 ദിവസത്തെ ഷൂട്ടിംഗ്, പ്രഖ്യാപനം ഉടന്‍

Krithi Shetty Tovino Thomas Ajayante Randam Moshanam
ടോവിനോ തോമസ് മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. നടന്‍ ആദ്യമായാണ് ട്രിപ്പിള്‍ റോളില്‍ എത്തുന്നത്. ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് നായികമാര്‍ ഉണ്ട്. അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ ഈ മാസം തന്നെ പുറത്തുവിടുമെന്ന് സംവിധായകന്‍ അറിയിച്ചു.
 
ഫാന്റസി അഡ്വഞ്ചര്‍ മൂവിയില്‍ ടൊവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുമെന്നും സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകന്‍ വെളിപ്പെടുത്തി.
 
ഒരു കംപ്ലീറ്റ് എന്റര്‍ടെയ്നറായിരിക്കും ചിത്രം.100 ദിവസത്തെ ഷൂട്ടിംഗ് കാസര്‍കോട് ഉണ്ടാകുമെന്നും പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നതെന്നും സംവിധായകന്‍ പറഞ്ഞു.
 
 
അടുത്ത ലേഖനം
ബിജു മേനോന്റെ ഓണം റിലീസ് ചിത്രം,'ഒരു തെക്കന്‍ തല്ലുകേസ്' വരുന്നു