ദുൽഖറിൻ്റെ ബോളിവുഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ്, ചുപ്പ് 23ന് റിലീസ്

പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായിരുന്ന ഗുരുദത്തിനുള്ള ആദരമായാണ് ചിത്രം ഒരുങ്ങുന്നത്.

അഭിറാം മനോഹർ| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (19:14 IST)
ദുൽഖർ സൽമാൻ നായകനായെത്തുന്ന ബാൽകി ചിത്രം ചുപ്പിന് എ സർട്ടിഫിക്കറ്റ്. സെപ്റ്റംബർ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. രണ്ട് മണിക്കൂറും 15 മിനിറ്റും 31 സെക്കൻഡുമാണ് ചിത്രത്തിൻ്റെ ദൈർഘ്യം. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായിരുന്ന ഗുരുദത്തിനുള്ള ആദരമായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രമായിരിക്കും ഇത്.

അമിത് ത്രിവേദിയാണ് ചിത്രത്തിൻ്റെ സംഗീതസംവിധാനം. ദുൽഖർ സൽമാനൊപ്പം ശ്വേത ധന്യന്തരി, സണ്ണി ഡിയോൾ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സീതാരാമം ആണ് ദുൽഖറിൻ്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :