'മമ്മൂട്ടി താമസിച്ച പങ്കജ് ഹോട്ടലില്‍ ഒരു ദിവസമെങ്കിലും താമസിക്കണം'; മലയാള സിനിമകളില്‍ അഭിനയിച്ച കാലത്തെക്കുറിച്ച് നടന്‍ വിക്രം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (14:57 IST)
ജോഷിയുടെ സംവിധാനത്തില്‍ 1993ല്‍ പുറത്തിറങ്ങിയ 'ധ്രുവം' എന്ന മമ്മൂട്ടി ചിത്രത്തില്‍ നടന്‍ വിക്രം അഭിനയിച്ചിരുന്നു.ധ്രുവത്തിലെ ഭദ്രന്‍ കഥാപാത്രത്തെ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു പോയിട്ടും മലയാള ചിത്രങ്ങള്‍ ഒന്നും ചെയ്യാത്ത തന്നെയും തന്റെ സിനിമകളെയും സ്വീകരിച്ച മലയാളികളോടുളള സ്‌നേഹം പങ്കുവെച്ചിരിക്കുകയാണ് വിക്രം. പൊന്നിയിന്‍ സെല്‍വന്‍ പ്രചാരണത്തിനായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയതായിരുന്നു നടന്‍.

അന്നത്തെ കാലത്തെ ഓര്‍മ്മകളിലേക്ക് വിക്രം തിരിഞ്ഞു നടന്നു.

അന്ന് താന്‍ ചെറിയൊരു ലോഡ്ജില്‍ താമസിച്ചിരുന്ന കാലത്ത് എംജി റോഡിലൂടെ നടന്നു പോകുമ്പോള്‍ പങ്കജ് ഹോട്ടലില്‍ മമ്മൂട്ടി ഉണ്ടാകും. അപ്പോഴത്തെ നടന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു പങ്കജ് ഹോട്ടല്‍ താമസിക്കുക എന്നത്.ഒരു ദിവസം ആ പങ്കജ് ഹോട്ടലില്‍ താമസിക്കുമെന്ന് വിക്രം മനസ്സില്‍ വിചാരിച്ചു. എന്നാല്‍ നടന്‍ ഇതുവരെയും പങ്കജ് ഹോട്ടലില്‍ താമസിച്ചിട്ടില്ല. ഇക്കാര്യം വിക്രം തന്നെയാണ് പറഞ്ഞത്.'പക്ഷേ അതിനേക്കാള്‍ കുറച്ച് മികച്ച ഹോട്ടലില്‍ ഞാന്‍ ഇപ്പോള്‍ താമസിച്ചു. അന്ന് ഒരാളാണ് എന്നെ തിരിച്ചറിഞ്ഞതെങ്കില്‍ ഇപ്പോള്‍ ഇവിടെയിരിക്കുന്ന നിങ്ങള്‍ എല്ലാവരും എന്റെ പേര് വിളിക്കുന്നു'-വിക്രം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :