'അപ്പന്‍' ഗംഭീര അനുഭവം:പ്രജേഷ് സെന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (12:54 IST)
അപ്പന്‍ ഗംഭീര അനുഭവമാണെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍. കുടുംബബന്ധങ്ങളുടെ കാണാപ്പുറങ്ങളും വന്യതയും പ്രമേയമാക്കി സണ്ണി വെയ്‌ന്റെ ഫാമിലി ത്രില്ലര്‍ ചിത്രം ഒക്ടോബര്‍ 28നാണ് സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. സിനിമയെയും സംവിധായകനെയും പ്രശംസിച്ച് പ്രജേഷ് സെന്‍.

'അപ്പന്‍ ഒരു ഗംഭീര അനുഭവം കാസ്റ്റിങ്ങും കഥ പറച്ചിലും മനോഹരം. സ്‌ക്രീനില്‍ വന്നവരൊക്കെയും മത്സരിച്ചഭിനയിച്ചൊരു സിനിമ മജു കെബിക്കും ടീമിനും എല്ലാ ആശംസകളും'-'-പ്രജേഷ് സെന്‍ കുറിച്ചു.

സണ്ണി വെയ്‌നും ഗ്രെയ്സ് ആന്റണിയും മക്കളുടെ വേഷവും, അനന്യയും വിജിലേഷും മരുമക്കളുടെ വേഷവും ചെയ്യുന്ന ചിത്രത്തില്‍ പോളി വത്സന്‍ അലന്‍സിയറുടെ ഭാര്യയുടെ വേഷം ചെയ്യുന്നു. എല്ലാ പ്രധാന കഥാപാത്രങ്ങളും ചിത്രത്തില്‍ നെഗറ്റീവ് സ്വഭാവമാണ് പുലര്‍ത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. മലയോര കര്‍ഷകരുടെ പശ്ചാത്തലത്തില്‍ ആണ്.

തൊടുപുഴയുടെ ഗ്രാമീണഭംഗിയില്‍ ചിത്രീകരിച്ച 'അപ്പനി'ല്‍ രാധിക രാധാകൃഷ്ണന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഏറെ ശ്രദ്ധേയമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :