മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം, അഖിൽ അക്കിനേനിയുടെ ഏജൻ്റ് ഏപ്രിലിൽ റിലീസ് ചെയ്യും

അഭിറാം മനോഹർ| Last Modified ഞായര്‍, 5 ഫെബ്രുവരി 2023 (14:19 IST)
മമ്മൂട്ടിയേയും അഖിൽ അക്കിനേനിയും ഒന്നിക്കുന്ന തെലുങ്ക് ബിഗ് ബജറ്റ് ചിത്രം ഏജൻ്റ് റിലീസിന് തയ്യാറെടുക്കുന്നു. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായാണ് റിലീസ് ചെയ്യുന്നത്. ഏപ്രിൽ 28ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പുതിയ അപ്ഡേറ്റ്.

സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ഹിപ് ഹോപ്പ് തമിഴാണ് സംഗീതം. തെലുങ്ക്,ഹിന്ദി,തമിഴ്,കന്നഡ, മലയാളം ഭാഷകളിലായാകും ചിത്രം റിലീസ് ചെയ്യുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :