അഴുക്ക് പറ്റും, പാന്റ് ചുളിയും എന്നൊന്നും ചിന്തിച്ചില്ല'; ആ വൈറല്‍ ചിത്രത്തിന് പിന്നില്‍, മമ്മൂട്ടി പറയുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 4 ഫെബ്രുവരി 2023 (15:00 IST)
നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ഉറങ്ങുന്ന ചിത്രം വൈറലായി മാറിയിരുന്നു. സിനിമ സെറ്റില്‍ ക്ഷീണിതനായ അദ്ദേഹം വെറും നിലത്താണ് കിടന്നുറങ്ങുന്നതായി കണ്ടത്. മമ്മൂട്ടിയുടെ സുഹൃത്തും നിര്‍മ്മാതാവുമായ ജോര്‍ജ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയതും പങ്കുവെച്ചതും. ഇപ്പോഴിതാ ആ മയക്കത്തിന് പിന്നിലെ കാര്യങ്ങള്‍ പറയുകയാണ് മമ്മൂട്ടി.

ഫോട്ടോ എടുത്തത് എപ്പോഴാണെന്ന് ഓര്‍മ്മയില്ലെന്നും കിടക്കാന്‍ വേറെ സൗകര്യങ്ങള്‍ ഒന്നുമില്ലാതിരുന്നത് കൊണ്ട് താഴെ കിടന്നതാണെന്നും മമ്മൂട്ടി പറഞ്ഞു.കിടന്നാല്‍ മേക്കപ്പ് പോവും, അഴുക്ക് പറ്റും, പാന്റ് ചുളിയും എന്നൊന്നും ചിന്തിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :