'അറിയാതെ വായില്‍ നിന്ന് വന്നുപോയതാണ്'; അബദ്ധം പറ്റിയെന്ന് മമ്മൂട്ടി

രേണുക വേണു| Last Modified വെള്ളി, 3 ഫെബ്രുവരി 2023 (11:10 IST)

തന്റെ പുതിയ സിനിമയുടെ പേര് അറിയാതെ വെളിപ്പെടുത്തിയതാണെന്ന് മമ്മൂട്ടി. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി താന്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കണ്ണൂര്‍ സ്‌ക്വാഡ് എന്നാണ് ചിത്രത്തിന്റെ പേരെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.

' അറിയാതെ വായില്‍ നിന്നു വന്നുപോയതാണ്. കണ്ണൂര്‍ സ്‌ക്വാഡ് ! ഔദ്യോഗിക പ്രഖ്യാപനമൊന്നും ആയിട്ടില്ല. ഇനിയിപ്പോ എന്തായാലും പേരൊന്നും മാറ്റാന്‍ ഉദ്ദേശമില്ല' മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :