തപ്സി അല്ല തൃഷയായിരുന്നു ധനുഷിന്റെ ആടുകളത്തിലെ നായിക, പിന്നെ സംഭവിച്ചത് ഇതാണ് !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 13 മെയ് 2021 (17:17 IST)

ധനുഷിനെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ആടുകളം. ആറ് ദേശീയ പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത വെട്രിമാരന്‍ ചിത്രത്തില്‍ നായികയായി എത്തിയത് തപ്സി പന്നുവാണ്. ഈ ചിത്രത്തിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഇതേ ചിത്രത്തില്‍ നായികയായി എത്തേണ്ടിയിരുന്നത് ആയിരുന്നു.

ഏതാനും രംഗങ്ങളില്‍ തൃഷ അഭിനയിക്കുകയും ചെയ്തു. തൃഷയും ധനുഷും ഒരുമിച്ചഭിനയിക്കുന്ന ഏതാനും ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം 2009-ല്‍ ആരംഭിച്ചപ്പോള്‍ ഏതാനും സീനുകളില്‍ നടി അഭിനയിച്ചിരുന്നു. എന്നാല്‍ 'വിവിണ്ണൈത്താണ്ടി വരുവായാ' സിനിമയുടെ ഷൂട്ടിംഗില്‍ പോകേണ്ടതിനാല്‍ തൃഷ ധനുഷ് ചിത്രത്തില്‍ നിന്ന് പിന്മാറി എന്നാണ് പറയപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :