ഒറ്റ നോട്ടത്തില്‍ ഈ നടിയെ മനസിലാകുമോ? സാരിയില്‍ ഗ്ലാമറസായി താരം

1985 ഓഗസ്റ്റ് 20 നാണ് സ്രിന്റയുടെ ജനനം

Srinda
രേണുക വേണു| Last Modified വ്യാഴം, 11 ജൂലൈ 2024 (10:41 IST)
Srinda

ആരാധകരെ ഞെട്ടിപ്പിക്കുന്ന ലുക്കില്‍ മലയാളത്തിന്റെ പ്രിയതാരം. 1983 എന്ന ചിത്രത്തിലൂടെ മലയാളി ഹൃദയങ്ങളില്‍ ഇടംപിടിച്ച നടി സ്രിന്റയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സാരിയില്‍ ഹോട്ട് ലുക്കിലാണ് സ്രിന്റയെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളില്‍ കാണുന്നത്. ഒറ്റ നോട്ടത്തില്‍ ആളെ മനസിലാകുന്നില്ലല്ലോ എന്നാണ് ആരാധകരുടെ കമന്റ്.

1985 ഓഗസ്റ്റ് 20 നാണ് സ്രിന്റയുടെ ജനനം. താരത്തിനു ഇപ്പോള്‍ 39 വയസ്സാകുന്നു. കൊച്ചി സ്വദേശിനിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സ്രിന്റ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
2010 ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലൂടെയാണ് സ്രിന്റ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1983 ല്‍ നിവിന്‍ പോളിയുടെ നായികയായി എത്തിയത് കരിയര്‍ ബ്രേക്കായി. മംഗ്ലീഷ്, ഹോംലി മീല്‍സ്, ടമാര്‍ പടാര്‍, ആട് ഒരു ഭീകരജീവിയാണ്, ചിറകൊടിഞ്ഞ കിനാവുകള്‍, റോള്‍ മോഡല്‍സ്, പറവ, ട്രാന്‍സ്, കുരുതി, ഭീഷ്മ പര്‍വ്വം, ഇരട്ട തുടങ്ങി ഒട്ടേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട് താരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :