1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actress shanthi williams on malayalam industry

90 കാരിയായ കിളവിയുടെ വാതിലില്‍ വരെ മുട്ടും; മലയാള സിനിമയെപ്പറ്റി സംസാരിക്കാന്‍ പോലും താല്‍പര്യമില്ലെന്ന് നടി ശാന്തി

shanthi
shanthi
90 കാരിയായ കിളവിയുടെ വാതിലില്‍ വരെ മുട്ടുമെന്നും മലയാള സിനിമയെപ്പറ്റി തനിക്ക് സംസാരിക്കാന്‍ പോലും താല്‍പര്യമില്ലെന്ന് നടി ശാന്തി വില്യംസ് പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. മലയാളത്തില്‍ നിരവധി സിനിമകളിലും സീരിയലും അഭിനയിച്ചിട്ടുള്ള നടിയാണ് ശാന്തി വില്യംസ്. തമിഴ് സീരിയലുകളിലാണ് നടി ഇപ്പോള്‍ കൂടുതലായി അഭിനയിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുകയാണ് ശാന്തി. 
 
70ഉം 90ഉം വയസ്സുള്ള കിളവിയാണെങ്കിലും രാത്രിയില്‍ വന്ന് കതക് തട്ടുന്ന സ്വഭാവമുള്ള ആളുകളാണ് അവിടെയുള്ളതെന്നും അത് തനിക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ തമിഴ് ഇന്‍ട്രസ്റ്റ് ഇന്‍ഡസ്ട്രി അങ്ങനെയല്ലെന്നും നടി വ്യക്തമാക്കി.
അടുത്ത ലേഖനം
പീഡന ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി ഇടവേള ബാബു