1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actress revathi on amma and hema commission

അമ്മയിൽ നമ്മളാരും ഒന്നും പറയാൻ പാടില്ല എന്നതാണ് അവസ്ഥ: രേവതി

അമ്മ
താരസംഘടനായ അമ്മയിൽ നമ്മളാരും അഭിപ്രായം പറയാൻ പാടില്ല എന്ന അവസ്ഥയാണെന്ന് നടി രേവതി. താരസംഘടനയിൽ ഞാനിപ്പോഴും അം​ഗമാണ്. ഇപ്പോൾ എന്തെങ്കിലും പറഞ്ഞാൽ അച്ചടക്ക നടപടി സ്വീകരിച്ച് മാറ്റുമായിരിക്കും. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിനിടെ രേവതി പറഞ്ഞു.
 
ഹേമ കമ്മീഷൻ റിപ്പോർട്ട് വിടണമെന്നാണ് ഡബ്യുസിസിയുടെയും ആവശ്യം. അതിൽ മാറ്റമൊന്നുമില്ല.ഒരു സ്റ്റഡി മറ്റീരിയൽ എന്ന രീതിയിൽ വേണം പുറത്തുവിടാൻ. അപ്പോഴേ എന്താണ് പ്രശ്നങ്ങളെന്ന് മനസിലാവുകയും പരിഹാരം കണ്ടെത്താനുമാവൂ. സിനിമ പോലൊരു മേഖലയിൽ ഇതുപോലൊരു പഠനം സർക്കാർ കൊണ്ടുവരുന്നത് ഒരു നാഴികകല്ലാണ്.
 
ഇങ്ങനെയൊരു പഠനം വേറെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് അറിയില്ല. അതുകൊണ്ട് തന്നെ വളരെ വിലപ്പെട്ട പഠനരേഖയാണത്. അത് പുറത്തുവിടുന്നതിൽ എന്താണ് ഇത്രയും പ്രശ്‌നമെന്ന് മനസിലാകുന്നില്ല. രേവതി പറഞ്ഞു.
അടുത്ത ലേഖനം
Taanakkaran Making Video: റിലീസ് ചെയ്ത് 25 ദിവസങ്ങള്‍, ലാലും വിക്രം പ്രഭുവും പ്രധാന വേഷങ്ങളില്‍