എഐ ചിത്രങ്ങളുടെ ദുരുപയോഗം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് നടി നിവേദ തോമസ്: ശക്തമായ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

Actress Nivetha thomas, AI Misuse, Deepfake, Cinema news,നിവേദ തോമസ്, എ ഐ ദുരുപയോഗം,ഡീപ്ഫേക്ക്, സിനിമാവാർത്ത
അഭിറാം മനോഹർ| Last Modified വ്യാഴം, 18 ഡിസം‌ബര്‍ 2025 (15:17 IST)
സാങ്കേതികവിദ്യയുടെ അതിവേഗ മുന്നേറ്റത്തിനൊപ്പം ഉയര്‍ന്നു വരുന്ന എഐ ദുരുപയോഗങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമായി നടി നിവേദ തോമസ്. എ ഐ ഉപയോഗിച്ച് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധവും അംഗീകരിക്കാനാവാത്തതും അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് നടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

അടുത്തിടെ ഞാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചില ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്ത് പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇങ്ങനെ ചിത്രങ്ങള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധവും അംഗീകരിക്കാനാവാത്തതും അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഇത് നിര്‍മിക്കുന്നവരും പ്രചരിക്കുന്നവരും എത്രയും വേഗം അത് അവസാനിപ്പിക്കണം, ചിത്രങ്ങള്‍ ഒഴിവാക്കണം.

ഈ പ്രവര്‍ത്തികള്‍ കൊണ്ടുള്ള ദോഷം തിരിച്ചറിയണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇത്തരം നടപടികള്‍ തുടരുന്നത് വ്യക്തിത്വത്തെ ദുരുപയോഗം ചെയ്യുന്നതായി കണക്കാക്കി നിയമനടപടികളിലേക്ക് കടക്കും. നിവേദ തോമസ് സമൂഹമാധ്യമത്തില്‍ കുറിച്ചു.


അതേസമയം, ആരാധകരോടും സോഷ്യല്‍ മീഡിയ ഉപയോക്താക്കളോടും ഈ തരത്തിലുള്ള എഐ-മാനിപ്പുലേറ്റഡ് ഉള്ളടക്കങ്ങള്‍ ഷെയര്‍ ചെയ്യാതിരിക്കാനും പ്രോത്സാഹിപ്പിക്കാതിരിക്കാനും നിവേദ അഭ്യര്‍ത്ഥിച്ചു. ഒരാളുടെ ചിത്രമോ മുഖമോ ഉപയോഗിച്ച് അവരെ തെറ്റായി പ്രതിനിധീകരിക്കുന്നത്, ആ വ്യക്തിയുടെ മാനസിക ആരോഗ്യത്തെയും സല്‌പേരിനെയും ബാധിക്കും എന്നാണ് നടി വ്യക്തമാക്കിയത്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :