അനുബന്ധ വാര്‍ത്തകള്‍
- നീലച്ചിത്രങ്ങളല്ല വെറും കാമകല മാത്രം; ഭര്‍ത്താവിനെ ന്യായീകരിച്ച് ശില്പ ഷെട്ടി
- ശില്പ ഷെട്ടിയെ വെള്ളം കുടിപ്പിച്ച് പൊലീസ്; മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍, ഭര്‍ത്താവ് രാജ് കുന്ദ്രയും ഒപ്പം
- മലയാളത്തിലെ പ്രശസ്ത സംഗീതസംവിധായകന്, അച്ഛന്റെ കൈകളില്‍ ഇരിക്കുന്ന കുട്ടിയെ മനസ്സിലായോ?
- നസ്രിയയുടെ സ്വന്തം ധീ, ഒരു വര്‍ഷത്തിനുശേഷം ക്യാമറയ്ക്ക് മുന്നിലെത്തി മേഘ്ന രാജ്
- 'ബാഹുബലിയേക്കാള്‍ വലിയ സ്കെയിലില്‍ ഒരുക്കിയ ചിത്രം';മരക്കാര്‍ തിയറ്ററുകളില്‍ തരംഗമാവുമെന്ന് പ്രിയദര്ശന്
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും നായികയാണ് ഈ താരം; ഇപ്പോള്‍ ഇങ്ങനെ
മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച താരമാണ് ഈ ചിത്രത്തിലുള്ളത്. എന്നാല്‍, മലയാളിയല്ല ! ആരാണെന്ന് മനസിലായോ? മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ച ലയ ഗോര്‍ട്ടിയാണിത്.
തൊമ്മനും മക്കളും, രാഷ്ട്രം, ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, ഉടയോന്‍ തുടങ്ങിയ മലയാള സിനിമകളിലെല്ലാം ലയ നായികയായി അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിലൂടെയാണ് ലയ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി അറുപതോളം സിനിമകളില്‍ ലയ അഭിനയിച്ചു. 1992 ല്‍ ബാലതാരമായാണ് ലയ അരങ്ങേറ്റം കുറിച്ചത്. ഒരു കുച്ചിപ്പുടി നര്‍ത്തകി കൂടിയാണ് ലയ.
2006 ജൂണ്‍ 14 നാണ് ലയ വിവാഹിതയായത്. ഡോ.ശ്രീ ഗണേശ് ഗോര്‍ട്ടിയാണ് ലയയുടെ ജീവിതപങ്കാളി. ലയ ഇപ്പോള്‍ ലോസ് ഏഞ്ചന്‍സിലാണ് താമസം. സ്ലോക ഗോര്‍ട്ടി, വചന്‍ ഗോര്‍ട്ടി എന്നിവരാണ് മക്കള്‍. 2006ല്‍ അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്ത ലയ 2010ലും 2018 ലും രണ്ടു തെലുങ്ക് ചിത്രങ്ങളില്‍ അതിഥിവേഷത്തിലെത്തിയിരുന്നു.