അത് ദിലീപിന്റെ ശബ്ദമാണോ? നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാരിയറെ ഇന്ന് വിസ്തരിക്കും !

രേണുക വേണു| Last Modified ചൊവ്വ, 21 ഫെബ്രുവരി 2023 (09:23 IST)

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിസ്താരം ഇന്ന്. നടി മഞ്ജു വാരിയറെ ആണ് ഇന്ന് വിസ്തരിക്കുക. ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത പരിശോധിക്കുകയാണ് ലക്ഷ്യം. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ തന്നെയാണോ എന്ന് ഉറപ്പാക്കുകയാണ് കോടതി ലക്ഷ്യമിടുന്നത്.

വിസ്താരത്തിന് ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ വ്യാഴാഴ്ച മഞ്ജു വാരിയര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ദിലീപ് സുപ്രീം കോടതിയെ സമീപിച്ചതോടെ വിസ്താരം നീട്ടുകയായിരുന്നു. കേസില്‍ മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.

അതേസമയം കേസില്‍ ആരെയൊക്കെ വിസ്തരിക്കണം എന്ന് തീരുമാനിക്കേണ്ടത് പ്രതിയാകരുതെന്ന് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഈ വാദം അംഗീകരിച്ച് മഞ്ജു വാരിയര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :