കെ ആര്‍ അനൂപ്|
Last Modified വെള്ളി, 25 ജൂണ്‍ 2021 (16:43 IST)
2 ദിവസം മുമ്പ് 2019 ലെ സെക്കന്‍ഡറി ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ (STET) റിസള്‍ട്ട് പുറത്തുവന്നപ്പോള്‍ ഋഷികേശ് കുമാര്‍ എന്ന ഉദ്യോഗാര്‍ഥി ഒന്ന് ഞെട്ടി. മാര്‍ക്ക് ഷീറ്റില്‍ തന്റെ ഫോട്ടോയ്ക്ക് പകരം സിനിമ നടി അനുപമ പരമേശ്വരന്‍ ഫോട്ടോ.ഉര്‍ദു, സംസ്‌കൃതം, സയന്‍സ് വിഷയങ്ങളിലെ മാര്‍ക്കുകള്‍ അടങ്ങിയ ഈ ഷീറ്റില്‍ നടിയുടെ ഫോട്ടോ വന്നതോടെ മാര്‍ക്ക് ഷീറ്റ് വൈറലായി.
വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവും രംഗത്തെത്തി. വിവാദ പരീക്ഷാഫലം അദ്ദേഹം പങ്കുവെച്ചു.
പരീക്ഷ ഫലങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ചുകൊണ്ട് നിരവധി ഉദ്യോഗാര്‍ത്ഥികളും രംഗത്തെത്തി.മാര്‍ച്ച് 2021 ലാണ് STET 2019 റിസര്‍ട്ട് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ സാങ്കേതിക പിഴവുകള്‍ കാരണം ചില വിഷയങ്ങളുടെ മാര്‍ക്കുകള്‍ ഇപ്പോഴാണ് അപ്ലോഡ് ചെയ്തത്.