അഭിറാം മനോഹർ|
Last Modified ഞായര്‍, 6 ഫെബ്രുവരി 2022 (17:00 IST)
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് ദളപതി വിജയ്. താരത്തിന്റെ ഷൂട്ടിങ് ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാവുക പതിവാണ്. ഇപ്പോഴിതാ താരമില്ലാത്ത ഒരു ചിത്രമാണ് ട്രെൻഡിങ്ങാവുൻനത്. തമിഴിലെ യുവസംവിധായകരിൽ ശ്രദ്ധേയരായ ആറ്റ്‌ലി, ലോകേഷ് കനകരാജ്,
നെൽസൺ ദിലീപ് കുമാർ എന്നിവരുടെ ചിത്രമാണിത്.
മൂന്ന് പേരും ചേർന്ന് ഒരു സെൽഫി പകർത്തുന്നതിന്റെ കാൻഡിഡ് ചിത്രമാണ് വൈറലാകുന്ന ചിത്രം. മൂന്ന് പേരും വിജയെ നായകനാക്കി ചിത്രമെടുത്തു എന്നത് മാത്രമല്ല ചിത്രം വൈറലാവുന്നതിന്റെ പിന്നിൽ. ദളപത് വിജയ് ആണ് ക്യാമറയിൽ മൂന്ന് സംവിധായകരെയും പകർത്തിയിരിക്കുന്നത്. തന്റെ പ്രിയപ്പെറ്റ്റ്റ സംവിധായകർക്കും സുഹൃത്തുകൾക്കും വിജയ് നൽകിയ ഗെറ്റ്‌ടുഗതറിൽ നിന്നുള്ളതാണ് ഈ ചിത്രം.