നയന്‍താര- വിഘ്നേഷ് ശിവന്‍ ചിത്രം ഏപ്രിലില്‍ തിയറ്ററുകളിലേക്ക് ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 4 ഫെബ്രുവരി 2022 (10:08 IST)

വിജയ് സേതുപതി, നയന്‍താര,എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാതുവാക്കുള രണ്ടു കാതല്‍ റിലീസിന് ഒരുങ്ങുകയാണ്.ആദ്യ ടീസര്‍ ഫെബ്രുവരി 11ന് പുറത്തുവരും.

കണ്മണി എന്ന കഥാപാത്രമായി നയന്‍താരയും വിജയ് സേതുപതി റാംബോ ആയും സിനിമയും ഉണ്ടാകും. ഖത്തീജ എന്നാണ് ചിത്രത്തിലെ സാമന്തയുടെ പേര്. സിനിമയുടെ പ്രദര്‍ശന തീയതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു. ഏപ്രിലില്‍ തീയേറ്ററുകളില്‍ തന്നെ കാതുവാക്കുള രണ്ടു കാതല്‍ എത്തുമെന്ന് പറയപ്പെടുന്നു.

വിജയ് സേതുപതിക്കും നയന്‍താരയ്ക്കുമൊപ്പമുളള വിഘ്നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :