മകൾ ആദ്യമായി സ്‌കൂളിലേക്ക്, സന്തോഷം പങ്കുവെച്ച് നടൻ സിജു വിൽസൺ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ജൂണ്‍ 2024 (15:23 IST)
രണ്ട് പെൺകുട്ടികളുടെ അച്ഛനാണ് നടൻ സിജു വിൽസൺ. രണ്ടാമത്തെ കുഞ്ഞ് അടുത്തയാണ് ജനിച്ചത്. ആദ്യത്തെ മകൾ മെഹറിന് സ്‌കൂളിൽ പോവാനുള്ള പ്രായമായി. അനുജത്തി വീട്ടിലേക്ക് വന്നപ്പോൾ ചേച്ചി കുട്ടിയും അങ്ങനെ തിരക്കിലായി. മെഹർ ആദ്യമായി സ്‌കൂളിൽ പോയത് ഇന്നാണ്. കുഞ്ഞ് ബാഗും വാട്ടർബോട്ടിലും എല്ലാമായി സന്തോഷത്തോടെയാണ് മെഹർ സ്‌കൂളിലെത്തിയത്. ബഹളം ഒന്നും ഉണ്ടാക്കാതെ കൂട്ടുകാർക്കൊപ്പം സമാധാനത്തോടെ അവൾ ഇരുന്നു.
2021 ലാണ് മെഹർ ജനിച്ചത്.വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നുഅന്ന് നടനെ തേടി സന്തോഷ വാർത്ത എത്തിയത്.
നടനും നിർമ്മാതാവും കൂടിയാണ് സിജു വിൽസൺ. പ്രേമം, ഹാപ്പി വെഡ്ഡിംഗ്,കട്ടപ്പനയിലെ ഋതിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, ആദി, നീയും ഞാനും, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. നടന്റെ കരിയറിൽ വലിയ നേട്ടം ഉണ്ടാക്കിക്കൊടുത്ത കഥാപാത്രമാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ ആറാട്ടുപുഴ വേലായുധ പണിക്കർ.

ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് സസ്‌പെൻസ് ത്രില്ലർ ആണ് സിജുവിന്റെ വരാനിരിക്കുന്നത്.

നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്റെ മൂക്കിന് പരിക്കേറ്റിരുന്നു. സിനിമയിൽ ആക്ഷൻ രംഗങ്ങൾ സിജു ചെയ്യുന്നുണ്ട്. ചിത്രീകരണ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ ഓടിയെത്താറുണ്ട് നടൻ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :