ബോളിവുഡിനെ വിറപ്പിക്കാന്‍ വില്ലന്‍ വേഷത്തില്‍ റഹ്‌മാന്‍,ഗണപത് വരുന്നു, പ്രതീക്ഷയോടെ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (15:52 IST)
ഒരുകാലത്ത് യുവഹൃദയങ്ങളെ കീഴടക്കിയ നടനായിരുന്നു റഹ്‌മാന്‍, അവരുടെ റൊമാന്റിക് ഹീറോ എന്നുവേണം പറയാന്‍. തമിഴില്‍ ശക്തമായ വേഷങ്ങളില്‍ തിളങ്ങിയ നടന്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. വില്ലന്‍ റോളിലാണ് ഗണപതില്‍ റഹ്‌മാന്‍ എത്തുന്നത്.
ടൈഗര്‍ ഷറോഫ് നായകനായി എത്തുന്ന ചിത്രത്തിലെ പ്രധാന വില്ലന്‍ റഹ്‌മാനാണ്. ഇതുവരെ കാണാത്ത ഗംഭീര ലുക്കിലാണ് താരം എത്തുന്നത്. സിനിമയിലെ നടന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. അമിതാഭ് ബച്ചനും കൃതി സനോണും സിനിമയിലുണ്ട്.















A post shared by KERALA FAN'S (@kerala_rahman_fans)

ഒക്ടോബര്‍ 20ന് ഈ ബിഗ് ബജറ്റ് ചിത്രം പ്രദര്‍ശനത്തിന് എത്തും.ഒരു സയന്‍സ് ഫിക്ഷന്‍ ഡിസ്റ്റോപ്പിയന്‍ ആക്ഷന്‍ ചിത്രമാണ് ഗണപത്.വികാസ് ബഹല്‍ രജനിയും സംവിധാനവും നിര്‍വഹിക്കുന്നു.

നേരത്തെ പുറത്തുവന്ന ട്രെയിലറും സിനിമയിലെ ഗാനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടു.ജമീല്‍ ഖാന്‍, ഗിരീഷ് കുല്‍ക്കര്‍ണി, ശ്രുതി മേനോന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രണ്ടു ഭാഗങ്ങളിലായി സിനിമ വരാനിരിക്കുന്നത് എന്നാണ് കേള്‍ക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :