തേജസ് പൂർണ്ണപരാജയം, ഹൃദയം അസ്വസ്ഥമെന്ന് കങ്കണ

അഭിറാം മനോഹർ| Last Modified വെള്ളി, 3 നവം‌ബര്‍ 2023 (17:04 IST)
തന്റെ ഏറ്റവും പുതിയ സിനിമയായ തേജസിന്റെ വമ്പന്‍ പരാജയത്തിന് പിന്നാലെ ക്ഷേത്രദര്‍ശനം നടത്തി നടി കങ്കണ റണൗൗട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ ഹൃദയം അസ്വസ്ഥമാണെന്നും സമാധാനം ലഭിക്കാനായാണ് ക്ഷേത്രദര്‍ശനം നടത്തിയതെന്നും നടി എക്‌സില്‍ കുറിച്ചു. ക്ഷേത്രസന്ദര്‍ശനത്തിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

60 കോടി രൂപ മുടക്കി നിര്‍മിച്ച തേജസ് എന്ന ചിത്രത്തിന് നാല് ദിവസം പിന്നിടുമ്പോള്‍ 4 കോടി രൂപ മാത്രമാണ്‍ ബോക്‌സോഫീസില്‍ നിന്നും നേടാനായത്. കങ്കണയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് ചിത്രം. ഒക്ടോബര്‍ 27നായിരുന്നു ചിത്രം റിലീസ് ചെയ്തത്. കങ്കണയുടെ കഴിഞ്ഞ 8 വര്‍ഷത്തെ കരിയറിലെ തുടര്‍ച്ചയായ പതിനൊന്നാമത് ബോക്‌സോഫീസ് പരാജയമാണ് തേജസ്. 2015ല്‍ വന്ന തനു വെഡ്‌സ് മനുവാണ് താരത്തിന്റെ അവസാന ഹിറ്റ് ചിത്രം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :