ചിപ്പി പീലിപ്പോസ്|
Last Modified വ്യാഴം, 20 ഫെബ്രുവരി 2020 (08:45 IST)
കമൽ ഹാസൻ നായകനാകുന്ന ഇന്ത്യൻ 2 വിന്റെ ചിത്രീകരണത്തിനിടെ ലൊക്കേഷനിൽ അപകടം. ക്രെയിൻ പൊട്ടിവീണുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്. സംവിധായകൻ ശങ്കറിനും പറ്റിക്കേറ്റിട്ടുണ്ട്.
ചെന്നൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ പൂനാമലയിലെ ഇ.വി.പി സ്റ്റുഡിയോയിലാണ് അപകടമുണ്ടായത്. 150 അടി ഉയരമുള്ള ക്രെയിനാണ് മറിഞ്ഞ് വീണത്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു അപകടം നടന്നത്.
ക്രെയിന്‍ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ആണ് അപകടം ഉണ്ടായത്. അപ്രതീക്ഷിതമായ അപകടത്തിൽ ആർക്കും ഒന്നും ചെയ്യാനായില്ല. ക്രെയിൻ മറിഞ്ഞ് വീഴുന്നത് കണ്ട് അതിനു കീഴെ ഉണ്ടായിരുന്നവർ ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും അതിനടിയിൽ പെട്ട് മൂന്ന് പേർ മരിക്കുകയായിരുന്നു. മറ്റുള്ളവർക്ക് പറ്റിക്കേറ്റു. മരണപ്പെട്ടവരിൽ രണ്ട് പേര്‍ ശങ്കറിന്റെ സഹസംവിധായകരാണെന്നാണ് വിവരം.