മമ്മൂക്കയുടെ പേരിനോടുചേര്‍ന്ന് പേരുവന്നത് അവാര്‍ഡ് കിട്ടിയതിന് തുല്യം:കുഞ്ചാക്കോ ബോബന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 21 ജൂലൈ 2023 (17:40 IST)
മികച്ച നടനുള്ള പ്രത്യേക ജൂറി അവാര്‍ഡ് നേട്ടത്തില്‍ അഭിമാനമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍.ഇത്തവണത്തെ അവാര്‍ഡ് ജേതാക്കളെ ജോലി സംബന്ധമായും വ്യക്തിപരമായും അറിയുന്ന ആളുകളാണ് എന്നത് സന്തോഷം നല്‍കുന്നുവെന്നും താരം പറഞ്ഞു.മമ്മൂക്കയുടെ പേരിനോടുചേര്‍ന്നുതന്നെ തന്റെ പേരുവന്നത് തന്നെ അവാര്‍ഡ് കിട്ടിയതിന് തുല്യമാണെന്നും സന്തോഷം പങ്കുവെച്ചുകൊണ്ട് നടന്‍ പറഞ്ഞു.

മമ്മൂക്കയുടെ പേരിനൊപ്പം എന്ന് ഞാന്‍ ഒരിക്കലും പറയില്ല. മമ്മൂക്കയുടെ പേരിനോടുചേര്‍ന്നുതന്നെ എന്റെ പേരുവന്നത് തന്നെ അവാര്‍ഡ് കിട്ടിയതിന് തുല്യമാണ്. എനിക്കൊപ്പം അവാര്‍ഡ് കിട്ടിയ അലന്‍സിയര്‍ ചേട്ടനാണെങ്കിലും ഞങ്ങള്‍ക്ക് ആര്‍ക്ക് കിട്ടിയാലും സന്തോഷം എന്ന് വിചാരിക്കുന്ന വ്യക്തികളാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :