അന്ന് കിട്ടാത്തതില്‍ വിഷമിച്ചതില്‍ ഇന്ന് സന്തോഷിക്കാം, മികച്ച മലയാള ചിത്രമായി 'ഹോം' !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 ഓഗസ്റ്റ് 2023 (17:55 IST)
69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച മലയാള ചിത്രമായി ഇന്ദ്രന്‍സ് നായകനായി എത്തിയ ഹോം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തമിഴ് ചിത്രം കടയ്‌സി വ്യവസായി.ഉപ്പേന ആണ് മികച്ച തെലുങ്ക് ചിത്രം.

മികച്ച സംഘട്ടത്തിനും നൃത്തസംവിധാനത്തിനുമുള്ള പുരസ്‌കാരം ലഭിച്ചത് ആര്‍ആര്‍ആറിനാണ്.നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തിലെ രണ്ട് പുരസ്‌കാരങ്ങള്‍ ലഭിച്ചു.മൂന്നാം വളവ് മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച അനിമേഷന്‍ ചിത്രം 'കണ്ടിട്ടുണ്ട്.

അതേസമയം 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപിച്ചപ്പോള്‍ ഹോം എന്ന ചിത്രത്തിന് ജനപ്രിയ സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിക്കാതെ പോയത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഹൃദയം ജനപ്രിയ സിനിമയായി മാറിയപ്പോള്‍ ഹോം, തിങ്കളാഴ്ച നിശ്ചയം, മിന്നല്‍ മുരളി എന്നീ സിനിമകളായിരുന്നു ജനപ്രിയ ചിത്രത്തിനായി മത്സരിച്ചത്. എന്നാല്‍ ഇപ്പോള്‍ 2021ലെ ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ഹോം എന്ന സിനിമ ചര്‍ച്ചയായി മാറിയിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :