Kerala State Film Awards 2022 Live Updates: പ്രതീക്ഷിച്ച പോലെ തന്നെ മമ്മൂട്ടി മികച്ച നടന്‍ ! പ്രത്യേക ജൂറി പരാമര്‍ശം കുഞ്ചാക്കോ ബോബന്, മികച്ച നടിയായി വിന്‍സി അലോഷ്യസ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 21 ജൂലൈ 2023 (15:56 IST)
2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എല്ലാവരും പ്രതീക്ഷിച്ച പോലെ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കായി കടുത്ത മത്സരം തന്നെ ഉണ്ടായിരുന്നു. വിന്‍സി അലോഷ്യസാണ് മികച്ച നടി.നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് അവാര്‍ഡ്. മമ്മൂട്ടി അഭിനയിച്ച നന്‍പകല്‍ നേരത്ത് മയക്കം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലെ അഭിനയ മികവിന് കുഞ്ചാക്കോ ബോബന്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി.മികച്ച ജനപ്രിയ ചിത്രമായി 'ന്നാ താന്‍ കേസ്.

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു കൊണ്ടാണ് മന്ത്രി സജി ചെറിയാന്‍ തുടങ്ങിയത്.സി.എസ്.വെങ്കിടേശ്വരന്‍ ആണ് പുരസ്‌കാരം. മികച്ച നവാഗത സംവിധായകന്‍: ഷാഹി കബീര്‍ (ചിത്രം: ഇലവീഴാ പൂഞ്ചിറ) ഷോബി പോള്‍ രാജ് ആണ് മികച്ച നൃത്തസംവിധായകന്‍ (ചിത്രം: തല്ലുമാല) മികച്ച പിന്നണി ഗായികയായി മൃദുല വാരിയറും മികച്ച പിന്നണി ഗായകനായി കപില്‍ കപിലനും തിരഞ്ഞെടുക്കപ്പെട്ടു. റഫീഖ് അഹമ്മദ് ആണ് മികച്ച ഗാനരചയിതാവ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :