'മരക്കാര്‍'ന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു, അണിയറയില്‍ പുതിയ ചിത്രം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഏപ്രില്‍ 2021 (15:09 IST)

മരക്കാറിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു.ഒരു സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമാണ് മനസ്സില്‍ ഉള്ളത് എന്ന് പ്രിയദര്‍ശന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഈ സിനിമയുടെ രചനയും താന്‍ തന്നെയാണ് ഒരുക്കുന്നത് എന്ന വിവരവും അദ്ദേഹം പങ്കുവെച്ചു.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസനും ജീത്തു ജോസഫ് ചിത്രം റാമും കഴിഞ്ഞതിനുശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണിന് മുമ്പ് മോഹന്‍ലാല്‍ റാമില്‍ അഭിനയിക്കുകയായിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് പകുതിയോളം പൂര്‍ത്തിയായി.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം മെയ് 13 ന് ലോകമെമ്പാടും റിലീസ് ചെയ്യും.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ചു ഭാഷകളിലായി അറുപതിലധികം രാജ്യങ്ങളിലാവും പ്രദര്‍ശനത്തിനെത്തുക. 100 കോടിയോളം ബജറ്റില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :