പി ബാലചന്ദ്രന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബാറോസ് ടീം, ആദരസൂചകമായി ഫോട്ടോയ്ക്ക് താഴെ ഒപ്പുകള്‍ ഇട്ട് മോഹന്‍ലാലും അണിയറ പ്രവര്‍ത്തകരും

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഏപ്രില്‍ 2021 (15:11 IST)

നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ വേര്‍പാടിന്റെ ദുഃഖത്തിലാണ് സിനിമ ലോകം. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്
ബാറോസ് ടീം. ലൊക്കേഷനില്‍ മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് താഴെ പൂക്കള്‍ അര്‍പ്പിച്ചു. സിനിമ പ്രേമികള്‍ വിളിക്കുന്ന ബാലേട്ടന്റെ ചിത്രത്തില്‍ ഒപ്പുകള്‍ ഇട്ടാണ് തങ്ങളുടെ സ്‌നേഹം

ബാറോസ് ടീം പ്രകടിപ്പിച്ചത്.


ഇന്ന് രാവിലെ ആറുമണിയോടെയാണ്
പി ബാലചന്ദ്രന്‍ യാത്രയായത്. വൈക്കത്തെ വീട്ടില്‍ വെച്ചായിരുന്നു വിയോഗം. എട്ടു മാസത്തോളമായി മസ്തിഷ്‌കജ്വരത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :