മണി ഓര്‍മ്മകളില്‍ സിനിമാലോകം, പ്രിയ നടന്റെ ഏഴാം ഓര്‍മ്മദിനം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 മാര്‍ച്ച് 2023 (10:02 IST)
മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മദിനമാണ് ഇന്ന്. 2023 മാര്‍ച്ച് അഞ്ചിന് മണി വിട്ട് പിരിഞ്ഞിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിടുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പാട്ടും ചിരിയും ഇന്നും മലയാളി മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
സാധാരണക്കാരനായ മനുഷ്യസ്‌നേഹിയായ നടനായിരുന്നു കലാഭവന്‍ മണി. ഏഴാം ഓര്‍മ്മ ദിനത്തില്‍ മണിയെ ഓര്‍ക്കുകയാണ് സഹപ്രവര്‍ത്തകര്‍.
2016 മാര്‍ച്ച് 6 ന് മണിയുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒരാള്‍ ഒന്നായ പാടിയില്‍ വെച്ചായിരുന്നു ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു മഹാനടന്‍.
ചാലക്കുടി നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ പിന്നെ ഇന്ത്യന്‍ സിനിമ കണ്ട വലിയ നടനായി മാറിയപ്പോഴും കൂടെയുണ്ടായിരുന്നവര്‍ക്ക് താങ്ങും തണലുമായി മണിയുണ്ടായിരുന്നു.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :